അി-2 വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അി-2 ബാലിസ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലേര്‍സ് ദ്വീപില്‍ നിന്ന് ജനവരി 25 വെള്ളിയാഴ്ച രാവിലെ 8.50 ഓടെയാണ് പരീക്ഷണം നടത്തിയത്.
ദ്വീപിലെ നാലാം നമ്പര്‍ ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. ഇത് ആറാം തവണയാണ് മദ്യദൂര ബാലിസ്റിക് മിസൈല്‍ ഒറീസയില്‍ നിന്ന് പരീക്ഷിക്കുന്നത്. അി-2 ഇതിന് മുമ്പ് പരീക്ഷിച്ചത് ജനവരി 17നാണ്.
പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രതിരോധ വകുപ്പിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. വി. കെ. ആത്രെ, ആര്‍മി സ്റാഫ് വൈസ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ വിജയ് ഒബ്റോയി, അി പദ്ധതി ഡയറക്ടര്‍ ആര്‍. എന്‍. അഗര്‍വാള്‍ എന്നിവര്‍ പരീക്ഷണ വേളയില്‍ സന്നിഹിതരായിരുന്നു.
മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി എ. ബി. വാജ്പേയി അഭിനന്ദിച്ചു.












Click it and Unblock the Notifications