റിപ്പബ്ലിക് ദിനത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമം
ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലെ ഹൈവേകളിലും പാലങ്ങളിലും സ്ഫോടനങ്ങള്‍ നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യവും പൊലീസും തടഞ്ഞു. തലസ്ഥാനത്തും കൊല്ക്കത്തയിലും കശ്മീരിലും പൊലീസും സൈന്യവും അതീവ ജാഗ്രതയിലാണ്.
ബംഗാളില്‍ റിപ്പബ്ലിക് ദിനത്തില്‍ പരേഡ് നടത്താനെത്തുന്ന 11,000 പൊലീസുകാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കശ്മീരില്‍ സൈന്യം കനത്തജാഗ്രതയിലാണ്.
ജനവരി 24 വ്യാഴാഴ്ച രാത്രി തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയില്‍ സുരന്‍കോട്ട് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ 25 കിലോഗ്രാം തൂക്കമുള്ള സ്ഫോടകവസ്തുക്കളാണ് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് നിര്‍വീര്യമാക്കിയത്. ദോദ ജില്ലയിലെ ജന്‍ഗല്‍വാര്‍ പാലത്തിനുമുകളില്‍ സ്ഥാപിച്ചിരുന്ന 5.5 കിലോഗ്രാം തൂക്കമുള്ള സ്ഫോടകവസ്തുക്കളും സൈന്യം നിര്‍വീര്യമാക്കി.












Click it and Unblock the Notifications