ഫിബ്രവരി നാലിന് സിനിമാസമരം
കൊച്ചി :ഫിബ്രവരി നാലിന് സംസ്ഥാനത്ത് സിനിമാ സമരം. സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുന്നതിനു പുറമേ ഷൂട്ടിംഗ് ഉള്‍പ്പെടെ എല്ലാ സിനിമാ സംബന്ധമായ ജോലികളും അന്ന് നിര്‍ത്തിവയ്ക്കും. തിയറ്ററുകളില്‍ നിന്ന് അഞ്ചു വര്‍ഷത്തെ വില്‍പന നികുതി പിരിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം.
കേരളാ ഫിലിം ചേംബര്‍ സെക്രട്ടറി സി.വി. രാമകൃഷ്ണന്‍ ജനവരി 25 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. ഫിബ്രവരി നാല് പ്രതിഷേധ ദിനമായി ആചരിക്കും. സെക്രട്ടേറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്താനും സംഘടന തീരുമാനിച്ചു. തങ്ങളുടെ ആവശ്യങ്ങളുള്‍പ്പെട്ട നിവേദനം മുഖ്യമന്ത്രിയ്ക്ക് നല്‍കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
നികുതി പൂര്‍ണമായും പിന്‍വലിച്ചില്ലെങ്കില്‍ സിനിമാ രംഗത്തുളള എല്ലാ സംഘടനകളും പണിമുടക്കാനാണ് തീരുമാനം. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അമ്മയും മാക്ടയും ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു സിനിമാ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications