വി. ടി. ഇന്ദുചൂഡന്‍ അന്തരിച്ചു
ചെറുതുരുത്തി: പ്രമുഖ പത്രപ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമായ വി. ടി. ഇന്ദുചൂഡന്‍ (82) അന്തരിച്ചു.
വള്ളത്തോള്‍ മ്യൂസിയത്തിന് സമീപമുള്ള വീട്ടില്‍ ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം.
കമ്യൂണിസ്റ് ചിന്തകനായിരുന്ന ഇന്ദുചൂഡന്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ് വിരോധിയും ആര്‍എസ്എസ് അംഗവുമായി. രണ്ട് ദശകത്തോളം ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. കമ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐയോടൊപ്പം നിന്നു ഇന്ദുചൂഡന്‍. പിന്നീട് സിപിഎമ്മിന്റെ പത്രമായി മാറിയ ദേശാഭിമാനിയില്‍ നിന്നും ഇന്ദുചൂഡനെ പുറത്താക്കുകയായിരുന്നു.
മഹാകവി വള്ളത്തോളിന്റെ മകള്‍ മല്ലികയാണ് ഭാര്യ. മക്കള്‍: ചന്ദ്രശേഖരന്‍, ചന്ദ്രിക, മുരളി. മരുമക്കള്‍: ശാന്ത, ശങ്കര്‍, ലക്ഷ്മീദേവി.












Click it and Unblock the Notifications