കോഴിക്കോഴ അടഞ്ഞ അധ്യായം: മുരളി
തൃശൂര്‍: കോഴിക്കോഴ വിവാദം അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ജനവരി 25വെള്ളിയാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി കൈക്കൊണ്ടുകഴിഞ്ഞു. ഇക്കാര്യത്തില്‍ പരാതിയുന്നയിച്ച വി.എസ്. അച്യുതാനന്ദന്‍ പോലും ഇപ്പോള്‍ മിണ്ടുന്നില്ല. പത്തനംതിട്ട വര്‍ീയസംഘര്‍ഷത്തില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എല്ലാ ഡിസിസി പ്രസിഡന്റുമാരോടും ചോദിച്ചിട്ടുണ്ട്. അങ്ങിനെയാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. എന്നാല്‍ ഈ സംഘര്‍ഷങ്ങളില്‍ സിപിഎംകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണം. - മുരളീധരന്‍ പറഞ്ഞു.
ആന്റണിയ്ക്കെതിരെ കരുണാകരന്‍ വിമര്‍ശനമുന്നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങിനെ വിമര്‍ശിക്കുന്നത് കരുണാകരന്‍ മാത്രമാണോ എന്നായിരുന്നു മുരളിയുടെ മറുപടി. വേറെ പലരും അത്തരം അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കരുണാകരന്‍ സ്വന്തം പദവി ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്ന് പാര്‍ട്ടിപ്രവര്‍ത്തകരാണ് പറയേണ്ടത്. - മുരളീധരന്‍ വ്യക്തമാക്കി.
ഭരണത്തില്‍ തൃപ്തനല്ലെന്ന് ആന്റണി തന്നെ പറയുന്നുണ്ട്. തൃപ്തനല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നല്ല അതിനര്‍ത്ഥം. - മുരളി പറഞ്ഞു.












Click it and Unblock the Notifications