ഉന്നതങ്ങളിലെ ചെലവ് കുറയ്ക്കണം: പിള്ള
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറല്ല, ഉന്നതോദ്യോഗസ്ഥരുടെ ചെലവാണ് കുറയ്ക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. സര്‍ക്കാര്‍ ജീവനക്കാരുമായി സര്‍ക്കാര്‍ അടിയന്തരമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനവരി 25 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവു ചുരുക്കാന്‍ മന്ത്രിമാരുടെ എണ്ണം കുറയ്ക്കണം. 20 മന്ത്രിമാരുടെ ഭാരം ഉള്‍ക്കൊള്ളാനുള്ള കെല്പ് കേരളത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വീടുള്ള മന്ത്രിമാര്‍ സ്വന്തം വീടുകളില്‍ താമസിക്കണം. വീടില്ലാത്ത മന്ത്രിമാര്‍ മാത്രം വീട് വാടകയ്ക്കെടുത്താല്‍ മതി. കരുണാകരന്റെ വിമര്‍ശനങ്ങളോട് തനിക്ക് പൂര്‍ണ്ണയോജിപ്പാണുള്ളതെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications