Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ ഫിബ്ര. 6 മുതല്‍ പണിമുടക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വിവിധ സര്‍വീസ് സംഘടനകള്‍ ഫിബ്രവരി ആറ് മുതല്‍ പണിമുടക്ക് നടത്തും. സംഘടനാ നേതാക്കള്‍ ജനവരി 25 വെള്ളിയാഴ്ച മൂന്ന് മണിക്ക് മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് പണിമുടക്ക് നോട്ടീസ് നല്‍കും.

വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് നടയിലേക്ക് ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. 11.30ഓടെ വിജെടി ഹാളിന് മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിക്കേട്ടത്.

സെക്രട്ടറിയേറ്റ് നടയില്‍ വിവിധ സംഘടനാ നേതാക്കള്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+