സൈന്യങ്ങളെ പിന്‍വലിക്കണം: കോഫി അന്നന്‍
ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണരേഖയില്‍ നിന്നും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും അവരുടെ സൈന്യങ്ങളെ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ ആവശ്യപ്പെട്ടു.
1948 ലെ യുഎന്നിന്റെ കശ്മീര്‍ പ്രമേയം സമ്മര്‍ദം പ്രയോഗിച്ച് നടപ്പാക്കാവുന്നതല്ലെന്ന് അന്നന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും അംഗീകരിക്കാതെ മാധ്യസ്ഥ്യത്തിന് യുഎന്‍ തയ്യാറല്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തണം. സംഘര്‍ഷം തുടരുന്നതിലൂടെ ഇരുരാജ്യങ്ങള്‍ക്കും നഷ്ടപ്പെടാന്‍ പലതുമുണ്ട്. സഹകണത്തിലൂടെ ഇരുവര്‍ക്കും പലതും നേടാനുമാവും. ഉടന്‍ ചെയ്യേണ്ടത് സൈന്യത്തെ പിന്‍വലിക്കലാണ്.
ജനുവരി 12ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് നടത്തിയ പ്രസംഗം ശരിയായ വഴിയിലേക്കുള്ള നീക്കമാണെന്ന് കോഫി അന്നന്‍ പറഞ്ഞു.












Click it and Unblock the Notifications