യേശുദാസിന് പത്മഭൂഷണ്‍
ദില്ലി: ഗായകന്‍ കെ. ജെ. യേശുദാസ്, അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍, ശാസ്ത്രജ്ഞന്‍ ആര്‍. വി. പെരുമാള്‍ എന്നിവരടക്കം 27 പേര്‍ക്ക് പത്മഭൂഷണ്‍. പത്രപ്രവര്‍ത്തകന്‍ വി. കെ. മാധവന്‍കുട്ടി, പ്രൊഫ. എന്‍. ഗോപാലകൃഷ്ണന്‍ ഫോട്ടോഗ്രാഫര്‍ രാജന്‍ ദേവദാസ് എന്നീ മലയാളികളടക്കം 66 പേര്‍ക്ക് പത്മശ്രീ.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ പ്രഖ്യാപിച്ചത്. പരമോന്നത ബഹുമതിയായ ഭാരതരത്നം ഇത്തവണ ആര്‍ക്കുമില്ല.
പത്മവിഭൂഷണ്‍ അഞ്ചു പേര്‍ക്കാണ്. ആന്ധ്ര ഗവര്‍ണര്‍ സി. രാഗരാജന്‍, അറ്റോണി ജനറല്‍ സോളി സൊറാബ്ജി, ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കാര്‍, ശാസ്ത്രീയ സംഗീതജ്ഞന്‍ ഗംഗുഭായി ഹങ്കല്‍, തബല വിദ്വാന്‍ കിഷന്‍ മഹാരാജ് എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍.
തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്‍, ചലച്ചിത്ര സംവിധായകന്‍ ഇസ്മായില്‍ മര്‍ച്ചന്റ്, കാര്‍ട്ടൂണിസ്റ് മറിയോ മിറാന്റ എന്നിവര്‍ പത്മഭൂഷണ്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
ചലച്ചിത്ര സംവിധായകരായ ഗോവിന്ദ് നിഹലാനി, മണിരത്നം, നടി മനോരമ, സാഹിത്യകാരി ഇന്ദിരാ ഗോസ്വാമി എന്നിവര്‍ പത്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications