സച്ചിന്റെ ഏജന്റ് കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: വേള്‍ഡ്ടെല്‍ കമ്പനിയുടെ സിഇഒ മാര്‍ക് മസ്ക്രാനസ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. ജനവരി 27 ഞായറാഴ്ചയായിരുന്നു അപകടം. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മാര്‍ക്കറ്റിംഗ് ഏജന്റാണ് ഇദ്ദേഹം.
വേളാങ്കണ്ണിയില്‍ തൊഴുതു മടങ്ങുന്നതിനിടയില്‍ തമിഴ്നാട്ടിലെ നാഗൂരില്‍വച്ചാണ് അപകടമുണ്ടായത്. മസ്ക്രാനസ് യാത്രചെയ്തിരുന്ന കാര്‍ അതിവേഗത്തില്‍ എതിരെവന്ന ഒരു കാറിലിടിക്കുകയായിരുന്നു.
മറ്റ് മൂന്നുപേരും ഇദ്ദേഹത്തിന്റെ കൂടെ കാറില്‍ യാത്രചെയ്തിരുന്നു. അവരുടെ നിലയെന്തെന്ന് അറിയില്ല.












Click it and Unblock the Notifications