വാജ്പേയിക്ക് മുഷാറഫിന്റെ രാഷ്ട്രീയ സന്ദേശം
ദില്ലി: ഇന്ത്യയുമായി സംഘര്‍ഷരഹിതമായ ഒരു ബന്ധം സ്ഥാപിക്കാനാണ് താന്‍ താത്പര്യപ്പെടുന്നതെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് റിപ്പബ്ലിക്് ദിനത്തില്‍ അയച്ച സന്ദേശത്തിലാണ് മുഷാറഫ് തന്റെ സമാധാന താത്പര്യം വ്യക്തമാക്കിയത്.
സമാധാനശ്രമങ്ങള്‍ക്കായി ഗൗരവമായ ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറാണെന്ന് താന്‍ ആവര്‍ത്തിക്കുന്നുവെന്ന് മുഷാറഫ് സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയുമായി നല്ല അയല്‍ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വ്യത്യസ്തമായ സന്ദേശമാണ് പാകിസ്ഥാന്‍ പ്രസിഡന്റ് അയച്ചത്. രാഷ്ട്രപതി കെ. ആര്‍. നാരായണന് അയച്ച സന്ദേശത്തില്‍ ഔപചാരികമായ ആശംസകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതേ സമയം വാജ്പേയിക്ക് രാഷ്ട്രീയ സന്ദേശമാണ് മുഷാറഫ് അയച്ചത്.












Click it and Unblock the Notifications