ഗുജറാത്തിലെ ഭുജില്‍ നേരിയ ഭൂചലനം
ദില്ലി: ഗുജറാത്തിലെ ഭൂകമ്പദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന ജനുവരി 26 ശനിയാഴ്ച ഭുജിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
റിച്ചര്‍ സ്കെയിലില്‍ 3.6 ആണ് ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയത്. രാത്രി 9.47നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് അത്യാഹിതങ്ങളോ സ്വത്ത് നാശമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ വര്‍ഷം ജനുവരി 26ന് ഗുജറാത്തിലുണ്ടായ ഭൂചലനത്തില്‍ 18,000 ഓളം പേരാണ് മരിച്ചത്.












Click it and Unblock the Notifications