സിപിഐ സംസ്ഥാന സമ്മേളനം ഞായറാഴ്ച തുടങ്ങും
പാലക്കാട്: സിപിഐ സംസ്ഥാന സമ്മേളനം ജനവരി 27 ഞായറാഴ്ച വൈകുന്നേരം പാലക്കാട് തുടങ്ങും. സിപിഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി. കെ. വാസുദേവന്‍ നായര്‍ വൈകുന്നേരം അഞ്ച് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
അഞ്ച് ദിവസം നീളുന്നതാണ് സമ്മേളനം. സമാപന ദിവസം പ്രകടനവും പൊതുസമ്മേളനവും ഉണ്ടാകും. സാംസ്കാരിക സെമിനാര്‍, കാര്‍ഷിക സെമിനാര്‍ എന്നിവ സമ്മേളനത്തോട് അനുബന്ധിച്ചുണ്ടാവും.
സംസ്ഥാന നേതാക്കള്‍ക്ക് പുറമെ സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ. ഇ. ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് സമ്മേളനം നിയന്ത്രിക്കുന്നത്.












Click it and Unblock the Notifications