Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി നന്ദികേട് കാണിക്കരുതെന്ന് ലീഡര്‍

തിരുവനന്തപുരം : തന്നെ അധികാരത്തിലേറ്റാന്‍ കഠിനാദ്ധ്വാനം ചെയ്ത കോണ്‍ഗ്രസുകാരെ ആന്റണി വര്‍ഗീയ വാദികളെന്നു വിളിച്ചത് ശരിയായില്ലെന്ന് കരുണാകരന്‍. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പിന്റെ ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആന്റണിയ്ക്കെതിരെ തുറന്ന വിമര്‍ശമമാണ് ലീഡര്‍ നടത്തിയത്. കോഴിക്കോഴ, ജീവനക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത രീതി, ഡിസിസി പുനസംഘടന എന്നീ പ്രശ്നങ്ങള്‍ക്കെതിരെ ലീഡര്‍ ആഞ്ഞടിച്ചു. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികയ്ക്കണമെന്നത് എല്ലാ കോണ്‍ഗ്രസുകാരുടെയും ആവശ്യമാണ്. അതു കൊണ്ടാണ് താന്‍ വിമര്‍ശനങ്ങളുന്നയിക്കുന്നത്. അതിനെ ഗ്രൂപ്പു പ്രവര്‍ത്തനമായി താഴ്തിക്കെട്ടാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ ആരും അച്ചടക്കം പഠിപ്പിക്കേണ്ടെന്നും കരുണാകരന്‍ പറഞ്ഞു. കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജാ വേണുഗോപാല്‍, ശരത്ചന്ദ്ര പ്രസാദ്, ഡിസിസി പ്രസിഡന്റ് പീതാമ്പരക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+