കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ ഗൂഡാലോചന: വി എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ജീവനക്കാരില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ ആന്റണിയുടെ ഗൂഡാലോചനയെന്ന് വിഎസ്. അതിന്റെ തുടര്‍ച്ചയാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ജനവരി 27 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

50,000 ജീവനക്കാര്‍ സംസ്ഥാനത്ത് അധികമാണെന്ന് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന വാദം പച്ചക്കളളമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പുനര്‍നിര്‍ണയം സംബന്ധിച്ച റിപ്പോര്‍ട്ട് വളച്ചൊടിക്കുകയാണ്. -വിഎസ് പറഞ്ഞു.

കോഴിക്കോഴയുടെ സത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഇത് അടഞ്ഞ അദ്ധ്യായമാണെന്ന മുരളീധരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് കളിയാക്കി. ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ നല്ല പിളള ചമയാന്‍ മുരളി സ്വന്തം പിതാവിനെ തളളിപ്പറയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

കരുണകരന്‍ ഉള്‍പ്പെടെയുളളവരെ പ്രതിപക്ഷത്താക്കുന്ന ഭരണമാണ് ആന്റണി കാഴ്ച വയ്ക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X