രണ്ട് പാകിസ്ഥാനികള്‍ പിടിയില്‍
ദില്ലി: കൊല്ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമിച്ചകേസില്‍ രണ്ട് പാകിസ്ഥാനികളെ പിടികൂടിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി. ജനവരി 28 തിങ്കളാഴ്ചയാണ് അദ്വാനി ഇക്കാര്യം അറിയിച്ചത്.
കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് നേരെ ജനവരി 22 ചൊവാഴ്ചയാണ് ആക്രമണം നടന്നത്. വെടിവെപ്പില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ 6.30 ഓടെയാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പ് നടത്തിയത് പാകിസ്ഥാന്റെ സഹായത്തോടെയുള്ള തീവ്രവാദികളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.












Click it and Unblock the Notifications