ഭരണഘടന മാറ്റണമെന്ന് ആര്‍എസ്സ് തലവന്‍
ബാംഗ്ലൂര്‍: ഭരണഘടനയുടെ അടിസ്ഥാനപരമായ ഘടന പുനപരിശോധിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ കെ. എസ്. സുദര്‍ശന്‍ വാജ്പേയി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് രീതിയുടെ ഒരു അനുകരണം മാത്രമാണ് ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യമെന്ന് സുദര്‍ശന്‍ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം നീണ്ടുനിന്ന ആര്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാതന പാരമ്പര്യമുള്ള ഈ രാജ്യം ഭരണസമ്പ്രദായത്തില്‍ പാശ്ചാത്യരീതി പിന്തുടരുന്നുവെന്നത് വിരോധാഭാസമാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തിയെങ്കിലും അവരുടെ രീതി നാം ഉപേക്ഷിച്ചില്ല.
തങ്ങള്‍ രൂപം കൊടുത്ത ഭരണഘടന എക്കാലത്തേക്കുമുള്ളതല്ലെന്ന് ഭരണഘടനാ ശില്പികള്‍ തന്നെ പറഞ്ഞിരുന്നു. ജനങ്ങളുടെ ആവശ്യവും രാജ്യത്തിന്റെ താത്പര്യവും അനുസരിച്ച് ഭരണഘടന മാറ്റാവുന്നതാണ്. സുദര്‍ശന്‍ പറഞ്ഞു.












Click it and Unblock the Notifications