വീരപ്പന്‍ കീഴടങ്ങല്‍ വെറും കെട്ടുകഥ
ചെന്നൈ: വീരപ്പന്‍ കീഴടങ്ങാന്‍ സമ്മതിച്ചുവെന്ന വാര്‍ത്ത വെറും കെട്ടുകഥയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍. ജനവരി 28 തിങ്കളാഴ്ചയാണ് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വീരപ്പന്‍ രണ്ടു ദിവസത്തിനകം കീഴടങ്ങാന്‍ സമ്മതംപ്രകടിപ്പിച്ചിതായുള്ള വാര്‍ത്തയാണ് തമിഴ്നാട്ടിലെ പത്രങ്ങളില്‍ പ്രചരിക്കുന്നത്. അങ്ങിനെ ഒരു സംഭവം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. - അദ്ദേഹം പറഞ്ഞു.
പത്രങ്ങള്‍ വെറുതെ ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുകയാണ്. അത്തരം യാതൊരു സംഭവവികാസവുമില്ല. - അദ്ദേഹം പറഞ്ഞു. കാട്ടിലുള്ള അലച്ചില്‍ വീരപ്പന് മടുത്തുവെന്നും ഉടനെ കീഴടങ്ങാന്‍ വീരപ്പന്‍ ആഗ്രഹിക്കുന്നുവെന്നും വാര്‍ത്തപ്രചരിച്ചിരുന്നു. പക്ഷെ വീരപ്പന്റെ കീഴടങ്ങലിനെ അനുയായിയാണ് എതിര്‍ക്കുന്നതത്രെ. ഇത്രയും കാലം കാട്ടില്‍ രാജാവിനെപ്പോലെ കഴിഞ്ഞ് ഇനിയുള്ള കാലം ജയിലില്‍ കിടക്കാനാണോ ഭാവം എന്ന അനുയായി ചോദ്യത്തിന് മുന്‍പില്‍ വീരപ്പന് ഉത്തരം മുട്ടുകയാണെന്നും കേള്‍ക്കുന്നു.
കഴിഞ്ഞ മാസം ഒരു തമിഴ്മാസികയുടെ പത്രാധിപര്‍ക്ക് കീഴടങ്ങാന്‍ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് വീരപ്പന്‍ ഒരു കസെറ്റ് കൊടുത്തയച്ചിരുന്നു. അതായിരുന്നു വീരപ്പനില്‍ നിന്നുണ്ടായ അവസാന പ്രതികരണം. അതിനു ശേഷം യഥാര്‍ത്ഥത്തില്‍ വീരപ്പന്റെ യാതൊരു വിവരവുമില്ല.












Click it and Unblock the Notifications