വടകരയില്‍ സിപിഎം നേതാക്കള്‍ക്ക് വെട്ടേറ്റു
വടകര: അഴിയൂര്‍ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളി പ്രദേശത്ത് സിപിഎം നേതാക്കള്‍ക്ക് വെട്ടേററു. ബിജെപിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപിഎം അഴിയൂര്‍ ലോക്കല്‍ സെക്രട്ടറി വി.പി. സുരേന്ദ്രന്‍, ചിറയില്‍പീടിക ബ്രാഞ്ച് സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ക്ക് വെട്ടേറ്റത്.
രാജനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രന്‍ തലശേരി സഹകരണ ആശുപത്രിയിലാണ്.
നേരത്തെ സംഘട്ടനത്തില്‍ പരിക്കേറ്റിരുന്ന ബിജെപി പ്രവര്‍ത്തകന്‍ വെള്ളച്ചാലില്‍ പ്രസാദ് മാഹി സര്‍ക്കാര്‍ ആശുപത്രിയിലാണ്. ജനവരി 27 ഞായറാഴ്ച രാത്രി പ്രസാദിനെ മര്‍ദ്ദിച്ചതിനു ബിജെപിക്കാര്‍ പകരം വീട്ടുകയായിരുന്നു.












Click it and Unblock the Notifications