ആര്‍ഡിഒ സന്തോഷിന്റ മരണം: പുനരന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മൂവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന പി. എസ്. സന്തോഷിന്റെ മരണത്തെ കുറിച്ച് പുനരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
സന്തോഷിന്റെ അമ്മ ലീല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ഉത്തരവായത്. ഐജി അല്ലെങ്കില്‍ ഡിഐജി തലത്തിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് ഉത്തരവ്. മുമ്പ് നടന്ന അന്വേഷണങ്ങളില്‍ ഉന്നതതലത്തു നിന്ന ്ഇടപെടല്‍ ഉണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.
1995 മെയ് 20നാണ് സന്തോഷ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ക്രൈംബ്രാഞ്ചും തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്വേഷണം ഏറ്റെടുത്ത സിബിഐയും സന്തോഷിന്റേത് സ്വാഭാവിക മരണമാണെന്നാണ് കണ്ടെത്തിയത്.
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടി ലീല ഹൈക്കോടതിയെ സമീപിച്ചെങ്കിലും പുനരന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് ലീല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.












Click it and Unblock the Notifications