പവലിന്റെ ആവശ്യം റംസ്ഫീല്‍ഡ് തള്ളി
വാഷിംഗ്ടണ്‍: ബുഷ് ഭരണകൂടത്തിനുള്ളിലെ അഭിപ്രായഭിന്നതകള്‍ മറനീക്കിപുറത്തുവരുന്നു. അമേരിക്ക പിടികൂടിയ അല്‍ക്വെയ്ദ-താലിബാന് തടവുകാരെ യുദ്ധത്തടവുകാരായി പ്രഖ്യാപിക്കണമെന്ന യുഎസ് വിദേശകാര്യസെക്രട്ടറി പവലിന്റെ നിര്‍ദേശം അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ജനവരി 28 തിങ്കളാഴ്ച തള്ളിയതോടെയാണിത്.
ക്യൂബയിലെ ഗ്വാണ്ടനാമോയിലുള്ള അമേരിക്കയുടെ താവളത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന 158 അല്‍ക്വെയ്ദ-താലിബാന് തടവുകാരെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തടവുകാരായി പരിഗണിക്കണമെന്നായിരുന്നു യുഎസ് വിദേശകാര്യസെക്രട്ടറി കോളിന് പവല്‍ ആവശ്യപ്പെട്ടത്. ഇതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ക്യൂബ സന്ദര്‍ശിച്ചിരുന്നു. അല്‍-ക്വെയ്ദ- താലിബാന് തടവുകാര്‍ ആരും ഏതെങ്കിലും ഒരു സൈന്യത്തിന് വേണ്ടി യൂണിഫോം ധരിച്ച് യുദ്ധം ചെയ്തവരല്ലെന്നതിനാലാണ് അവരെ യുദ്ധത്തടവുകാരായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് റംസ് ഫീല്‍ഡ് തീരുമാനിച്ചത്.
എന്നാല്‍ ഈ 158 തടവുകാരെയും നന്നായി പരിഗണിക്കും. അവര്‍ക്ക് മൂന്നുനേരവും നല്ല ഭക്ഷണം നല്‍കും. ഇസ്ലാം രീതി നിഷ്കര്‍ഷിക്കുന്ന ഭക്ഷണമായിരിക്കും നല്‍കുക. കൂടുതല്‍ സൗകര്യങ്ങള്‍ അവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തും. - റംസ് ഫീല്‍ഡ് പറഞ്ഞു.
വൈറ്റ്ഹൗസിന് നല്കിയ പ്രത്യേക അപേക്ഷയിലാണ് പവല്‍ ഈ 158 പേരെയും യുദ്ധത്തടവുകാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടത്. ഈ അപേക്ഷ മാധ്യമങ്ങള്‍ ചോര്‍ത്തി പരസ്യമാക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേശകന് കൂടിയായ ഡൊണാള്‍ഡ് റംസ്ഫീല്‍ഡും അറ്റോര്‍ണി ജനറല്‍ ജോണ്‍ ആഷ്ക്രോഫ്റ്റും ആണ് പവലിന്റെ നിര്‍ദേശത്തെ എതിര്‍ത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തടവുകാരെ നേരിട്ട് സന്ദര്‍ശിച്ച് അവരുമായി സംസാരിച്ച ശേഷം എടുത്ത തീരുമാനമായതിനാല്‍ പവല്‍ ഡൊണാള്‍ഡ് റംസ്ഫീല്‍ഡിനെ പിന്താങ്ങിയിട്ടുണ്ട്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications