ജീവനക്കാര്‍ സമരം ഉപേക്ഷിക്കണം : മുഖ്യമന്ത്രി
കൊച്ചി : സംസ്ഥാനത്തിന്റെ ശോചനീയമായ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജീവനക്കാര്‍ സമരം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി. ഫിബ്രവരി ആറ് മുതലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ 14-ാമത് ശാസ്ത്രകോണ്‍ഗ്രസ് ജനവരി 29 ചൊവാഴ്ച ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി വാര്‍ത്താ ലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമായത്.
അനധികൃതമായി കേരളത്തില്‍ കഴിയുന്ന 100 ഓളം പാകിസ്താനികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനു ശേഷം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കരുണാകരന്റെ അതേ അഭിപ്രായമാണ് തനിക്കുളളതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെ മാനിക്കുന്നെന്നും ആന്റണി ആവര്‍ത്തിച്ചു.












Click it and Unblock the Notifications