കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി കോണ്‍ഗ്രസുകാരനല്ലാതായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദും വി. എസ്. ശിവകുമാര്‍ എംപിയും രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. മുഖ്യമന്ത്രിയായതോടെ ആന്റണി കോണ്‍ഗ്രസുകാരനല്ലാതായി തീര്‍ന്നിരിക്കുന്നുവെന്ന മട്ടിലാണ് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെന്ന് ആന്റണിക്ക് അയച്ച കത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടി.

കെ. കരുണാകരന്‍ 1971ല്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും 1977ലും 1991ലും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും കുത്തിയത് ആര്‍ക്കും മറക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു.

1991 മുതല്‍ 95 വരെ പ്രതിപക്ഷത്തോടൊപ്പം കൂടിച്ചേര്‍ന്ന് പരമാവധി അപമാനിച്ചു. ഇല്ലാത്ത ചാരക്കേസ് ഉണ്ടെന്ന് സ്ഥാപിച്ച് കരുണാകരനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഇറക്കിവിട്ടു. അതിന്റെയൊക്ക ഓര്‍മകളാണോ ഇപ്പോള്‍ അങ്ങയുടെ ഉറക്കം കെടുത്തുന്നത്? - കത്തില്‍ ചോദിക്കുന്നു.

ഈ സര്‍ക്കാര്‍ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി ഒന്നും ചെയ്യേണ്ട. പക്ഷേ, ഞങ്ങളെ വര്‍ഗീയ കലാപകാരികള്‍ എന്ന് മുദ്രകുത്താതിരുന്നാല്‍ മതി.

ഏഴ് മാസത്തെ ഭരണം കൊണ്ട് ജനങ്ങളില്‍ ശക്തിയാര്‍ജിച്ച കോണ്‍ഗ്രസ് വിരോധവും ദുര്‍ബലമാകുന്ന കോണ്‍ഗ്രസിനെയും കണ്ടില്ലെന്ന് നടിക്കാന്‍ കരുണാകരനാവില്ലെന്ന് കത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X