വെള്ളാപ്പള്ളി വീണ്ടും എസ്എന്‍ ട്രസ്റ് സെക്രട്ടറി
കൊല്ലം: എസ്എന്‍ ട്രസ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ വീണ്ടും തിരഞ്ഞെടുത്തു.
ചേര്‍ത്തല എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജനവരി 29 ചൊവാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. 21 അംഗ എക്സിക്യൂട്ടീവിനെ യോഗത്തില്‍ തിരഞ്ഞെടുത്തു.
നിലവിലുള്ള ട്രഷററും എസ്എന്‍ഡിപി കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ ഡി. പ്രഭ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനെതിരെ തിരിഞ്ഞിരുന്നെങ്കിലും എസ്എന്‍ ട്രസ്റില്‍ നല്ല ഭൂരിപക്ഷമുള്ള വെള്ളാപ്പള്ളിയുടെ വിജയത്തിന് അത് തടസ്സമായില്ല.
റിട്ട. ജഡ്ജി കെ. തങ്കപ്പന്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ചന്ദ്രമോഹന്‍, കെ. ജി. സുകുമാരന്‍ എന്നിവരെ വിദഗ്ദാംഗങ്ങളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications