എസ്എന്‍ ട്രസ്റ് തിരഞ്ഞെടുപ്പ് ഇന്ന്
കൊല്ലം: എസ്എന്‍ ട്രസ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനവരി 29 ചൊവാഴ്ച നടക്കും. ചെയര്‍മാനുള്‍പ്പെടെ 21 അംഗഎക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കണം.
ട്രസ്റ് ബോര്‍ഡില്‍ ഭൂരിപക്ഷമുള്ള നിലവിലുള്ള ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്നു. ആകെയുള്ള 885 അംഗങ്ങളില്‍ 800 പേരുടെ പിന്തുണ വെള്ളാപ്പള്ളിയ്ക്കുണ്ട്. നിലവിലുള്ള ട്രഷററും എസ്എന്‍ഡിപി കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ ഡി. പ്രഭ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനെതിരെ തിരിഞ്ഞതുമാത്രമേ പ്രശ്നമുള്ളൂ.
വെള്ളാപ്പള്ളിയുടെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച എം.എ. ഉണ്ണീരിക്കുട്ടിക്ക് പകരം ചെയര്‍മാനെ തിരഞ്ഞെടുക്കും. ട്രഷറര്‍ സ്ഥാനത്തുനിന്നും ഡി. പ്രഭയെ മാറ്റും.












Click it and Unblock the Notifications