ഡിഐജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍ : ഡിഐജി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. അനധികൃതമായി വിദേശ വസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നു എന്ന കേസിലാണ് ഡിഐജിയ്ക്കെതിരെ അന്വേഷണം.
ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് വിജിലന്‍സ് ആന്റ് എന്‍ക്വയറി കമ്മിഷന്‍ ജഡ്ജി എസ്. സത്യനാഥ് നിര്‍ദ്ദേശിച്ചു.
പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തച്ചങ്കരിയുടെ ഗണ്‍മാന്‍, നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications