ലാദന് പാക് സഹായത്തോടെ ഡയാലിസിസ്
വാഷിംഗ്ടണ്‍ : സപ്തംബര്‍ 11നു മുമ്പ് ബിന്‍ ലാദന്‍ പാകിസ്താനില്‍ ഡയാലിസിസിന് വിധേയനായതായി റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ചികിത്സയെന്നും പറയപ്പെടുന്നു.
അതീവ രഹസ്യമായി റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍ വച്ചായിരുന്നു ചികിത്സ. ആശുപത്രി ജീവനക്കാരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.
ആ രാത്രി യൂറോളജി വകുപ്പിലെ സ്ഥിരം ജിവനക്കാരെ നീക്കം ചെയ്ത്് രഹസ്യ സംഘത്തെ നിയോഗിച്ചു. - പേരു വെളിപ്പെടുത്താത്ത ഒരു ജീവനക്കാരന്‍ പറയുന്നു. രഹസ്യ നീക്കങ്ങള്‍ നടക്കുന്ന വേളയില്‍ ആരാണ് രോഗിയെന്ന് തങ്ങള്‍ക്കറിയുമായിരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ പിന്നീട് അയാളുടെ ഫോട്ടോകള്‍ കാണാനിടയായപ്പോഴാണ് രോഗി ഒസാമയാണെന്ന് തിരിച്ചറിഞ്ഞത്. ലാദനെ സസൂക്ഷ്മം പരിചരിക്കണമെന്ന് പട്ടാള ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് തങ്ങള്‍ കേട്ടതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
ലാദന്റെ വൃക്ക തകരാറിലാണെന്നും ചികിത്സ കിട്ടാതെ അയാള്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും മുഷാറഫ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ അമേരിക്ക ഇതു വിശ്വസിക്കുന്നില്ല. ലാദന്‍ ജീവിച്ചിരിക്കുന്നു എന്നു തന്നെയാണ് അമേരിക്ക കരുതുന്നത്.












Click it and Unblock the Notifications