കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനശ്രമത്തിന് ഇന്ത്യ തയ്യാറാവാത്തത് നിര്‍ഭാഗ്യകരം

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടും ഇന്ത്യ അതിന് തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് അസീസ് ഖാന്‍ പറഞ്ഞു.

പ്രശ്നപരിഹരത്തിന് പാകിസ്ഥാന്‍ മുന്‍കൈയെടുക്കുന്നത് ആത്മാര്‍ഥമായാണ്. പന്ത് ഇപ്പോള്‍ ഇന്ത്യയുടെ കോര്‍ട്ടിലാണുള്ളത്- മുഹമ്മദ് അസീസ് ഖാന്‍ പറഞ്ഞു.

സാര്‍ക് ഉച്ചകോടിയില്‍ വെച്ചും ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ അയച്ച സന്ദേശത്തിലും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് സൗഹൃദത്തിന്റെ കരം നീട്ടിയതാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നല്ല അയല്‍ ബന്ധമുണ്ടാവണമെന്നാണ് മുഷാറഫ് ആഗ്രഹിക്കുന്നത്- പാക് വക്താവ് പറഞ്ഞു.

അതേ സമയം ജനവരി 28 തിങ്കളാഴ്ച റായിപൂരില്‍ ഒരു പൊതു സമ്മേളനത്തില്‍ പാക് അധീന കശ്മീര്‍ തിരിച്ചുനല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X