ഐഎസ്ഐ ഏജന്റിന്റെ കൂട്ടാളി അറസ്റില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ വെച്ച് പൊലീസ് പിടികൂടിയ ഐഎസ്ഐ ഏജന്റിന്റെ അടുത്ത കൂട്ടാളിയെ അറസ്റ് ചെയ്തു.
കൊല്‍ക്കത്തയിലെ ബാര്‍ബോണിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നാണ് ഐഎസ്ഐ ഏജന്റ് മുഹമ്മദ് ദില്‍ഷാദിന്റെ കൂട്ടാളിയായ രാമകൃഷ്ണ ബെഹെദിയെ ജനവരി 29 ചൊവാഴ്ച പൊലീസ് അറസ്റ് ചെയ്തത്.
രാമകൃഷ്ണ ദില്‍ഷാദിന് അനധികൃത മാര്‍ഗത്തിലൂടെ പണം അയക്കുകയും അയാളുമായി ഇടയ്ക്കിടെ ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.
ജനവരി നാലിനാണ് ദില്‍ഷാദിനെ പൊലീസ് അറസ്റ് ചെയ്തത്. ദില്‍ഷാദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനവരി 27ന് ആന്ധ്രാ പ്രദേശില്‍ നിന്നും മറ്റൊരു ഐഎസ്ഐ ഏജന്റായ സഹ്നില്‍ താഹെറെ പൊലീസ് അറസ്റ് ചെയ്തിരുന്നു.
ദില്‍ഷാദ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതു പേരെയാണ് അറസ്റ് ചെയ്തത്. ഇവരില്‍ രണ്ട് ഹവാലാ ഏജന്റുമാരും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications