ഇന്റര്‍നെറ്റ് നിരക്കുകള്‍ ഗണ്യമായി കുറയും
ദില്ലി : ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറയും. 35 മുതല്‍ 40 ശതമാനം വരെ നിരക്കില്‍ കുറവു വരുത്താന്‍ വിഎസ്എന്എല് തീരുമാനിച്ചതോടെയാണിത്.
കമ്പനിയുടെ തീരുമാനത്തിനനുകൂലമായി സര്‍ക്കാരും പ്രതികരിച്ചതോടെ രാജ്യത്തെ നെറ്റുപയോഗം ചെലവു കുറഞ്ഞതാവും. ചെറുകിട വന്‍കിട ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നേരിട്ട് ബാന്റ് വിഡ്ത്ത് വില്‍ക്കാനുളള അവകാശം ഫ്ലാഗ് ടെലികോം എന്ന ഇന്റര്‍നെറ്റ് കമ്പനിയ്ക്ക് നല്‍കിയതായി കേന്ദ്രമന്ത്രി പ്രമോദ് മഹാജന് അറിയിച്ചു. ഫ്ലാഗിന് മുംബൈയിലെ വിഎസ്എന്എല് ഗേറ്റ്വേയിലേക്കെത്തുന്ന കടലിനടിയിലൂടെയുള്ള ഒരു കേബിള്‍ ഉണ്ട്. ബാന്‍ഡ്വിഡ്ത്ത് നേരിട്ട് ചെറുതും വലുതുമായ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് വില്‍ക്കാനുള്ള അവകാശംസംബന്ധിച്ച് വിഎസ്എന്എല്ലുമായി ഫ്ലാഗ് ടെലികോം ധാരണയിലെത്തി.
അന്താരാഷ്ട്ര കേബിള്‍ വാഹകരുമായി നേരിട്ട് വിലപേശാന്‍ ഇതുവഴി ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കഴിയും. വിഎസ്എന്‍എല്ലിന്റെ കുത്തക അവസാനിക്കുമെന്നര്ത്ഥം. അന്താരാഷ്ട്ര നിരക്കുകള്‍ കുറവായതിനാലും ഇരുകമ്പനികളും തമ്മിലുണ്ടാകുന്ന മത്സരം മൂലവും നെറ്റ് ദാതാക്കള്‍ ഇനി മുതല്‍ ഫ്ലാഗ് ടെലികോമിനു പിറകെ കൂടും.
ഇന്ത്യയുടെ ഐടി വികസനത്തിന് ഈ നീക്കം ഉപകരിക്കുമെന്ന് മഹാജന് അഭിപ്രായപ്പെട്ടു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനായി ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഫ്ലാഗിന് ബാന്‍ഡ് വിഡ്ത്ത് വില്പനയാരംഭിക്കാം. നിരക്കു സംബന്ധിച്ചും വിഎസ്എന്എല് ഫ്ലാഗുമായി ധാരണയിലെത്തിയെന്ന് മന്ത്രി അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications