വീരപ്പന് തിമിരം; ഉടന്‍ പിടിയിലാവുമെന്ന് ഡിജിപി
കോയമ്പത്തൂര്‍ : വീരപ്പന്റെ താവളം 48 മണിക്കൂറിനകം കണ്ടെത്തുമെന്ന് തമിഴ്നാട് ഡിജിപി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡിജിപി നെയ്വാള്‍ ഈ അവകാശവാദം നടത്തിയത്.
വീരപ്പമു തിമിരം ബാധിച്ചതായി പൊലീസ് സംശയിക്കുന്നു. കാഴ്ചക്കുറവ് വനഭീകരന്റെ സഞ്ചാരത്തിന് തടസമായിട്ടുണ്ടെന്നാണ് അനുമാനം. ഈ സാഹചര്യത്തില്‍ ഗ്രാമപ്രദേശത്തെ ഏതെങ്കിലും ആശുപത്രിയില്‍ വീരപ്പനെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഡോക്ടറെ താവളത്തിലേയ്ക്ക് തട്ടിക്കൊണ്ടു പോകാന്‍ സാദ്ധതയുണ്ടെന്നും പൊലീസിലെ ബുദ്ധികേന്ദ്രങ്ങള്‍ ഊഹിക്കുന്നു. ആസ്ത്മ രോഗിയാണ് വീരപ്പന്‍. തിമിരവും കൂടിയായതോടെ കക്ഷി ആകെ അവശനായെന്ന് ഡിജിപി പറയുന്നു.












Click it and Unblock the Notifications