വീരപ്പന്റെ ഒളിസങ്കേതം വളഞ്ഞു
കോയമ്പത്തൂര്‍ : വീരപ്പന്റെ സത്യമംഗലം കാട്ടിലെ ഒളിസങ്കേതം പ്രത്യേകദൗത്യസേന വളഞ്ഞതായി തമിഴ്നാട് പൊലീസ്. ചെന്നൈ പൊലീസ് കമ്മീഷണര്‍ വിജയകുമാറും സത്യമംഗലം കാട്ടിലേക്ക് കുതിച്ചിട്ടുണ്ട്.
വീരപ്പന് ഉടനെ പിടിയിലായേക്കുമെന്നാണ് തമിഴ്നാട് ഡിജിപി നെയ്വാളിന്റെ അവകാശവാദം. വീരപ്പന്റെ അടുത്ത അനുയായി സേത്തുക്കുളി ഗോവിന്ദനടക്കം നാലോ അഞ്ചോ പേരെ ഇതിനകം തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഒരു സ്വകാര്യ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
വീരപ്പനു തിമിരം ബാധിച്ചതായി പൊലീസ് സംശയിക്കുന്നു. കാഴ്ചക്കുറവ് വനഭീകരന്റെ സഞ്ചാരത്തിന് തടസമായിട്ടുണ്ടെന്നാണ് അനുമാനം.
ഈ സാഹചര്യത്തില്‍ ഗ്രാമപ്രദേശത്തെ ഏതെങ്കിലും ആശുപത്രിയില്‍ വീരപ്പനെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഡോക്ടറെ താവളത്തിലേയ്ക്ക് തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്നും പൊലീസിലെ ബുദ്ധികേന്ദ്രങ്ങള്‍ ഊഹിക്കുന്നു. ആസ്ത്മ രോഗിയാണ് വീരപ്പന്. തിമിരവും കൂടിയായതോടെ കക്ഷി ആകെ അവശനായെന്ന് ഡിജിപി പറയുന്നു.
200 പേരുണ്ടായിരുന്ന വീരപ്പന് സംഘം ഇപ്പോള്‍ വെറും എട്ടുപേരായി ചുരുങ്ങിയിട്ടുണ്ട്. ജീവനോടെയോ അല്ലാതെയോ വീരപ്പനെ പിടികൂടുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications