അമ്പായത്തോട് കുടിയൊഴിക്കലിന് സ്റേ
കൊച്ചി: കോഴിക്കോട് ജില്ലയിലെ അമ്പായത്തോടിലെ കുടുംബങ്ങളെ കുടിയൊഴിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റേ ചെയ്തു. ഫിബ്രവരി 19 വരെയാണ് സ്റേ. ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ജി. ശശിധരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ജനവരി 30 ബുധനാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
എംഎല്‍എമാരായ സി.കെ. നാണു , മത്തായി ചാക്കോ, പി.പി. രാമകൃഷ്ണന്‍ എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസ് സംബന്ധിച് നേരത്തെ ഒരു പരാതിയില്‍ വാദം കേട്ട ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബഞ്ച് കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ് നല്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ എടുത്തുവരികയായിരുന്നു. അതിനിടയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
അമ്പായത്തോടിലെ രാരോത്ത് ഗ്രാമത്തില്‍ 1415കുടുംബങ്ങളാണ് കുടിയേറിപ്പാര്‍ത്തു കഴിയുന്നത്. 1995ലാണ് ഈ കുടുംബങ്ങള്‍ ഇവിടെ കുടിയേറിയത്. നേരത്തെ മലബാര്‍ പ്രൊഡ്യൂസ് ആന്റ് റബര്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്നതാണ് 126ഏക്കറോളമുള്ള ഭൂമി. 1989ലാണ് മലബര്‍ കമ്പനി ഈ ഭൂമി സര്‍ക്കാരിന് തിരിച്ചേല്പിച്ചത്.












Click it and Unblock the Notifications