ലീഡര്‍ എല്ലാമറിയുന്നവനെന്ന് ആന്റണി
തിരുവനന്തപുരം : കെ.കരുണാകരനെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ആന്റണി. ഇന്ത്യയിലെ തന്നെ ഏറ്റവും സീനിയറായ നേതാവാണ് കരുണാകരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ ആരും സങ്കടപ്പെടേണ്ട കാര്യമില്ല.
തന്നെയും ലീഡറെയും തമ്മില്‍ തെറ്റിക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടെന്നും ആന്റണി പ്രസ്താവിച്ചു. എന്ത് അഭിപ്രായവും തുറന്നു പറയാനുളള സ്വാതന്ത്യ്രം കരുണാകരനുണ്ട്. എന്ത് ഏതുവരെ എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹത്തിനോട് യാതൊരു പിണക്കവുമില്ല. വിമര്‍ശനങ്ങളില്‍ ക്ഷോഭിച്ച് അദ്ദേഹവുമായി വഴക്കിനും ഇല്ല. ആന്റണി ചെറു പുഞ്ചിരിയോടെ പ്രസ്താവിച്ചു. തങ്ങളെ തമ്മിലടിപ്പിക്കാനുളള പത്രക്കാരുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ജനവരി 30 ബുധനാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആന്റണി കരുണാകരനോടുളള നിലപാട് ആവര്‍ത്തിച്ചത്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ കാരണവരാണെന്ന പതിവു പല്ലവി വാര്‍ത്താലേഖകരില്‍ പരിഹാസമുണര്‍ത്തി.












Click it and Unblock the Notifications