Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സ് കേഡര്‍ തസ്കികകള്‍ നിര്‍ത്തലാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ എക്സ് കേഡര്‍ തസ്കികകള്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഇത്തരം തസ്തികകളില്‍ നിയമിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ക്ക് ഒരു വലിയ തുക സര്‍ക്കാര്‍ നല്കിവരുന്നുണ്ട്. പുതിയ തീരുമാനത്തോടെ സര്‍ക്കാരിന് ഈ വകയില്‍ നല്ലൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

ജനവരി 30 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്.

ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള നാല് പേരില്‍ രണ്ടു പേരെ കുറയ്ക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി എന്നീ ഇനങ്ങളിലുള്ള 40 തസ്തികകളില്‍ 12 എണ്ണം നിര്‍ത്തലാക്കും. നാല് ഡിജിപിമാരില്‍ രണ്ട് പേരെ കുറയ്ക്കും. അതേ സമയം നിലവില്‍ ജോലി ചെയ്യുന്ന ആരെയും മാറ്റില്ല.

ചാരായ നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ബീവറേജസ് കോര്‍പ്പറേഷനില്‍ ദിവസക്കൂലി ജീവനക്കാരുടെ ഒഴിവുകളില്‍ ജോലി നല്‍കും.

പത്താം പദ്ധതിയുടെ അടങ്കല്‍ വിഹിതം 2400 കോടിയായി ആസൂത്രണ കമ്മിഷന് സമര്‍പ്പിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ വിഹിതം അഞ്ച് ശതമാനം വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+