കെ. ജെ. ജോസഫ് പുതിയ ഡിജിപി
തിരുവനന്തപുരം: കെ. ജെ. ജോസഫിനെ പുതിയ ഡിജിപിയായി നിയമിക്കും. ഇപ്പോഴത്തെ ക്രമസമാധാനച്ചുമതലയുള്ള ഡിജിപി പി.ഡബ്ല്യു.ജെ. ഡോസണ്‍ വിരമിക്കുന്ന ഒഴിവിലാണ് ജോസഫിന്റെ നിയമനം.
എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ജെ. ലളിതാംബികയ്ക്ക് പകരം എന്‍. ചന്ദ്രശേഖരന്‍ പുതിയ കമ്മിഷണറായി സ്ഥാനമേല്‍ക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറിയായി എന്‍. ചന്ദ്രശേഖരനെയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി മാരാപാണ്ഡ്യനെയും നിയമിക്കും.
ജനവരി 30 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications