പിളര്‍പ്പ് അനാവശ്യമെന്ന് സിപിഎം അംഗീകരിക്കുന്നില്ല
പാലക്കാട്: കമ്യൂണിസ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് അനാവശ്യ കാരണത്താലായിരുന്നുവെന്ന് സിപിഎം മനസിലാക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
പിളര്‍പ്പ് അനാവശ്യമായിരുന്നുവെന്ന് അംഗീകരിക്കാന്‍ സിപിഎം മടി കാണിക്കുന്നു. പാര്‍ട്ടി പിളര്‍ന്ന കാലത്തെ പ്രശ്നങ്ങളൊന്നും ഇന്നില്ല. മാറിയ സാഹചര്യം മനസിലാക്കി കമ്യൂണിസ്റ് പാര്‍ട്ടികള്‍ കുറെക്കൂടി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കണം- വെളിയം പറഞ്ഞു.
ജനവരി 29 ചൊവാഴ്ച പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും സിപിഎമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട്. പല കാര്യങ്ങളിലും ആന്റണി സര്‍ക്കാരിന്റെയും ബിജെപിയുടെയും നയങ്ങളില്‍ വ്യത്യാസമൊന്നുമില്ലെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications