Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പിനെതിരെ നിന്നാല്‍ മക്കളെയും അംഗീകരിക്കില്ല

തിരുവനന്തപുരം: ഗ്രൂപ്പിനെതിരെ നില്‍ക്കുന്നത് മകനും മകളുമായാലും അത് അംഗീകരിക്കില്ലെന്നും മനസുള്ളവര്‍ മാത്രം ഗ്രൂപ്പില്‍ നിന്നാല്‍ മതിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

മക്കള്‍ വീട്ടിലേയുള്ളൂവെന്നും രാഷ്ട്രീയത്തില്‍ അവര്‍ ഗ്രൂപ്പുള്ളവര്‍ തന്നെയാണെന്നും ജനവരി 29 ചൊവാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ കരുണാകരന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്.

വര്‍ഗീയ കലാപങ്ങളില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കണം.അവരുടെ പേര് വെളിപ്പെടുത്തണം. അല്ലാതെ കയ്യടി കിട്ടാന്‍ കോണ്‍ഗ്രസുകാരെ താറടിച്ചു കാട്ടുകയല്ല വേണ്ടത്- കരുണാകരന്‍ പറഞ്ഞു.

ഡിസിസി പുന:സംഘടനയില്‍ അമ്പതു ശതമാനം സ്ഥനങ്ങള്‍ ഐ ഗ്രൂപ്പിന് കിട്ടണമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും യോഗം വ്യക്തമാക്കി. യോഗത്തില്‍ ആന്റണി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമുണ്ടായി.

ഐ ഗ്രൂപ്പ് നേതാവ് കരുണാകരന്‍ മാത്രമാണെന്ന് യോഗം വ്യക്തമാക്കി. പി. പി. തങ്കച്ചന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ. പി. കുഞ്ഞിക്കണ്ണന്‍, കടവൂര്‍ ശിവദാസന്‍, പത്മജാ വേണുഗോപാല്‍, പന്തളം സുധാകരന്‍, സി.എന്‍. ബോലകൃഷ്ണന്‍, വി. എസ്. ശിവകുമാര്‍ എംപി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+