രക്തസാക്ഷിത്വ ദിനം ആചരിച്ചു
തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ 54-ാം ചരമവാര്‍ഷിക ദിനം ഇന്ദിരാഭവനില്‍ ആചരിച്ചു.
ജനവരി 30 ബുധനാഴ്ച രാവിലെ ഒമ്പതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. മറ്റ് കോണ്‍ഗ്രസ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രാര്‍ഥനയില്‍ പങ്കുകൊണ്ടു.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, ജസ്റിസ് ഫാത്തിമാ ബീവി, വി. എസ്. ശിവകുമാര്‍ എംപി, പാലോട് രവി, പന്തളം സുധാകരന്‍, പി. പി. ജോര്‍ജ് എംഎല്‍എ, എം. പി. ഗംഗാധരന്‍ എംഎല്‍എ, തെന്നല ബാലകൃഷ്ണപിള്ള, ശരത്ചന്ദ്ര പ്രസാദ്, പീതാംബര കുറുപ്പ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രാര്‍ഥനയില്‍ പങ്കുകൊണ്ടു.












Click it and Unblock the Notifications