പമ്പയുടെ ശുചീകരണത്തിന് പണം നല്‍കും
കോട്ടയം: പമ്പാ നദിയുടെ ശൂചീകരണത്തിനായി കേന്ദ്രം പണം നല്‍കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ടി. ആര്‍. ബാലു അറിയിച്ചു.
പമ്പ ശുചീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി അത് കേന്ദ്രത്തിന് സമര്‍പ്പിച്ചാലുടന്‍ പദ്ധതി നടപ്പാക്കുന്നതിനായി പണം നല്‍കും. പദ്ധതി തയ്യാറാക്കുന്നതിനായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് പണം നല്‍കിയിട്ടുണ്ട്.
കോട്ടയം-കുമരകം ഇക്കോ സിറ്റി പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കല്‍ ചടങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
ധാരണാപത്രത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി സ്പെഷല്‍ സെക്രട്ടറി കെ. റോയ്പോള്‍, സംസ്ഥാന ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി, നഗരസഭാ സെക്രട്ടറി എസ്. സുദര്‍ശനന്‍, ഇക്കോ സ്മാര്‍ട്ട് പ്രതിനിധി ഹരിശങ്കര്‍ എന്നിവര്‍ ഒപ്പുവെച്ചു.












Click it and Unblock the Notifications