അദ്വാനി ഭീകരനെന്ന് പാകിസ്താന്
കറാച്ചി : പാകിസ്താന്റെ ഭീകര ലിസ്റില്‍ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി! ഇന്ത്യ ആവശ്യപ്പെട്ട ഭീകരര്‍ക്ക് പകരമായി ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെ ആവശ്യപ്പെടാനാണ് പാക് ശ്രമം. ഇതിനായി 50 വര്‍ഷം പഴക്കമുളള ഒരു കേസ് കോടതി പൊടിതട്ടിയെടുത്ത് പുനപരിശോധിക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിഭജനകാലത്ത് മുഹമ്മദാലി ജിന്നയെ കൊല്ലാന്‍ അദ്വാനി ഗൂഡാലോചന നടത്തിയെന്നാണ് കേസ്. സിന്ധ് ഹൈക്കോടതി ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയാണെന്ന് സമ്മതിച്ചിട്ടുണ്ട്.
അങ്ങനെയൊരു കേസ് ഉണ്ട്. അതിന്റെ രേഖകള്‍ കണ്ടെത്തി അയച്ചു കൊടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒരു ഹൈക്കോടതി ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പഴയ കേസിന്റെ ഫയലുകള്‍ തങ്ങള്‍ തപ്പിക്കൊണ്ടിരിക്കുയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്ലമെന്റാക്രമണത്തെത്തുടര്ന്നാണ് പാകിസ്താനില്‍ കഴിയുന്ന 20 കൊടുംഭീകരരെ വിട്ടുതരാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനു പകരമായി ഇന്ത്യയില്‍ കഴിയുന്ന ഭീകരരുടെ പട്ടിക തങ്ങളും തയ്യാറാക്കുകയാണെന്ന് പാകിസ്താന് പറഞ്ഞിരുന്നു.
1947 സെപ്തംബര്‍ 10നാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അദ്വാനിയുള്‍പ്പെടെ 18 പേരുടെ പേരില്‍ കേസുണ്ട്. പാകിസ്താന് വാദത്തെ തുടര്‍ന്ന് ജിന്നയടക്കമുളള നേതാക്കളെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പേരെ 1948 ല്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. 12 പേര് പിടികിട്ടാപ്പുളളികളാണ്. കറാച്ചി സ്വദേശിയായ അദ്വാനി അവരില്‍ ഒരാളാണ്. വിഭജനത്തിനു ശേഷം 10 വര്‍ഷത്തോളം പാകിസ്താനില്‍ കഴിഞ്ഞ അദ്വാനി 1957ലാണ് ഇന്ത്യയിലേയ്ക്ക് കുടിയേറിയത്.
പാകിസ്താന് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications