ക്ഷേമപദ്ധതികള്‍ക്ക് 240 കോടി: ആന്റണി
തിരുവനന്തപുരം: പരമ്പരാഗത കാര്‍ഷിക പദ്ധതികള്‍ക്കും വിവിധപെന്‍ഷനുകള്‍ക്കും 240 കോടി നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനവരി 31 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എ.കെ. ആന്റണി ഇക്കാര്യം അറിയിച്ചത്. കാര്‍ഷികപദ്ധതികള്‍ക്ക് മാത്രമായി 160 കോടിയും വിവിധപെന്‍ഷന്‍ വകയിലായി 50 കോടിയും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്നുവാങ്ങാന്‍ 30 കോടിയുമാണ് നല്കുക. ക്ഷേമപദ്ധതികള്‍ക്കുളള തുക ഉറപ്പുവരുത്താന്‍ രണ്ട് നിരീക്ഷണസമിതികളെയും നിയോഗിച്ചു. മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ കണ്‍വീനര്‍മാരായുള്ളതാണ് ഈ രണ്ട് മോണിറ്ററിംഗ് കമ്മിറ്റികള്‍.
മാര്‍ക്കറ്റിംഗ് ഫെഡ്, റബ്കോ എന്നിവ വഴി കൊപ്രാസംഭരണം ഉടന്‍ ആരംഭിക്കും. ദേവസ്വംബോര്‍ഡ് കമ്മീഷണറായി ഭരത് ഭൂഷനെ നിയമിക്കാനും യോഗം തീരുമാനിച്ചു. ജെ. ലളിതാംബിക വിരമിക്കുന്ന ഒഴിവിലാണിത്.
സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ സംഘടനുകളുമായി ചര്‍ച്ചയാവാം, പക്ഷെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും ആന്റണി പറഞ്ഞു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ സ്ഥിതി ജീവനക്കാര്‍ മനസ്സിലാക്കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications