Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരത്തില്‍ സിപിഎം അക്രമം നടത്തും: ആന്റണി

തിരുവനന്തപുരം : ജീവനക്കാരുടെ സമരത്തിന്റെ മറവില്‍ അക്രമം അഴിച്ചു വിടാന്‍ സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആന്റണി. ജീവനക്കാര്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

തലസ്ഥാനത്ത് സമാപിച്ച സിപിഎം സംസ്ഥാന സമിതി അക്രമം നടത്താന്‍ അണികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. എന്തു വന്നാലും സര്‍ക്കാര്‍ സമരത്തെ നേരിടും. ജീവനക്കാര്‍ സമരത്തിനിറങ്ങില്ലെന്നു തന്നെയാണ് താനിപ്പോഴും വിശ്വസിക്കുന്നതെന്ന് ആന്റണി പറഞ്ഞു.

പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും പ്രത്യേകമായി അനുവദിച്ച 200 കോടി രൂപ കൊണ്ടാണ് ജനവരിയിലെ ശമ്പളം നല്‍കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആ തുകയില്ലായിരുന്നെങ്കില്‍ ട്രഷറി പൂട്ടുമായിരുന്നു. ഈ സത്യങ്ങളെല്ലാമറിയുന്ന ജീവനക്കാര്‍ സമരത്തിനു പോകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരമുണ്ടായാല്‍ അവശ്യസേവനത്തിനുളള നടപടികള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് വിരോധമില്ല. എന്നാല്‍ എത്ര ചര്‍ച്ച നടത്തിയാലും എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

എല്ലാ യുഡിഎഫ് നേതാക്കളോടും കൂടിയാലോചിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ആന്റണി ആവര്‍ത്തിച്ച് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+