മാര്‍ച്ച് ഒന്നിന് നിയമസഭ സമ്മേളിക്കും
തിരുവനന്തപുരം: കേരളനിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് ഒന്നില് ആരംഭിക്കും. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പതിവ്പോലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെആയിരിക്കും സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തെ കുറിച്ച് മാര്‍ച്ച് നാല്, അഞ്ച്. ആറ്. തീയതികളില്‍ ചര്‍ച്ച നടക്കും.
മാര്‍ച്ച് എട്ടിനാണ് സംസ്ഥാന ബജറ്റ്. കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവാനിടയുള്ള ബജറ്റാണിത്. ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച മാര്‍ച്ച് 11, 12, 13, എന്നീ ദിവസങ്ങളില്‍ നടക്കും.
ഈ നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന നയപ്രഖ്യാപന പ്രസംഗം നടത്തുന്നത് ഇപ്പോഴത്തെ കേരള ഗവര്‍ണറായ സുഖ് ദേവ് സിംഹ് കാംഗാവാന്‍ ഇടയില്ല. കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം തുടരുകയാണ്. വൈകാതെ പുതിയ ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചേക്കും. അതുകൊണ്ട് പുതിയ ഗവര്‍ണറായിരിക്കും ഈ നയപ്രഖ്യാപന പ്രസംഗം നടത്തുക.












Click it and Unblock the Notifications