പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്ന് സിപിഎം
തിരുവനന്തപുരം : പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്ന് സിപിഎം സമ്മതിച്ചു. ചിലയിടങ്ങളില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നെന്ന് വിലയിരുത്തുന്ന സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാനസമിതി അംഗീകരിച്ചു. ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലാസമ്മേളനങ്ങളില്‍ കടുത്ത ഗ്രൂപ്പു പ്രവര്‍ത്തനം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പു പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ആലപ്പുഴയെ വിഎസ് പക്ഷം ആയുധമാക്കിയപ്പോള്‍ എതിര്‍പക്ഷം തൃശൂരിനെ വച്ച് തിരിച്ചടിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ രൂക്ഷമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ആശ്വസിക്കുന്നത്. എന്നാല്‍ കാര്യമായ ഗ്രൂപ്പു പ്രവര്‍ത്തനം നടന്നെന്നാണ് പല അംഗങ്ങളും ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഗൗരവമായ പരാമര്‍ശം ഉണ്ടാകണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ആലപ്പുഴയിലെ വെട്ടിനിരത്തലിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണമെന്ന് വിഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍വാഹമില്ലാതിരുന്നതിനാല്‍ മറ്റു ജില്ലകളെക്കൂടി ഉള്‍പ്പെടുത്തി മറുപക്ഷം പകരം വീട്ടി.












Click it and Unblock the Notifications