തച്ചങ്കരിക്കെതിരെ മൂന്ന് അന്വേഷണങ്ങള്‍
തിരുവനന്തപുരം: വില കൂടിയ രണ്ട് ഡിജിറ്റല്‍ വീഡിയോ ക്യാമറകള്‍ കടത്തിയതിന്റെ പേരില്‍ ക്രൈം ഡിഐജിയ്ക്കെതിരെ മൂന്ന് തലങ്ങളില്‍ അന്വേഷണം. ടോമിന്‍തച്ചങ്കരിക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആന്റണി വ്യക്തമാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സും കസ്റംസും നേരത്തെ ഉത്തരവിട്ടിരുന്നു. ടോമിന്‍ തച്ചങ്കരിയുടെ ഗണ്‍മാന്‍ ബാബുക്കുട്ടനെയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്നും കസ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഏറ്റവും പുതിയ വീഡിയോ ക്യാമറകളാണ് ബാബുക്കുട്ടനില്‍ നിന്നും പിടിച്ചെടുത്തത്.
ടോമിന്‍ തച്ചങ്കരിയുടെ സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ ചെന്നൈയില്‍ നിന്നാണ് ബാബുക്കുട്ടന്‍ കയറിയത്. സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഗണ്‍മാന്‍ കളളക്കടത്തിന് പിടിക്കപ്പെട്ടത് ഏറെ സംശയങ്ങളുയര്‍ത്തുകയാണ്.
സിപിഎം നിയന്ത്രണത്തിലുളള കൈരളി ചാനലിന്റെ അനൗദ്യോഗിക ഉപദേഷ്ടാവാണ് ടോമിന്‍ തച്ചങ്കരി. ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നു. എറണാകുളം വൈറ്റിലയ്ക്കടുത്ത് സ്വന്തമായി അദ്ദേഹത്തിന് ഒരു റിക്കോര്‍ഡിംഗ് സ്റുഡിയോയും ഉണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ പത്തു പ്രാവശ്യം തച്ചങ്കരി സിങ്കപ്പൂരില്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ അതു വെളിവാകും. ഈ യാത്രകളെക്കുറിച്ച് അന്വേഷിച്ചാല്‍ പലതും പുറത്താകുമെന്ന് കസ്റംസ്കാര്‍ പറയുന്നു.












Click it and Unblock the Notifications