ഇതുവരെ കുഞ്ഞിക്കാല് കണ്ടില്ലെന്നോ,വിഷമിക്കേണ്ട!
കൊച്ചി : 40 വയസു കഴിഞ്ഞും അമ്മായകാന് കഴിയാത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഭ്രൂണാസൂത്രണ വിദ്യയിലൂടെ സംസ്ഥാനത്ത് ആദ്യത്തെ കുഞ്ഞു പിറന്നു. 41 കാരിയായ ത്രേസ്യാമ്മ സെബാസ്റ്യനാണ് ജനവരി 26ന് ഈ സാങ്കേതികവിദ്യയുടെ ആദ്യജാതന് ജന്മം നല്‍കിയത്. . 14 വര്‍ഷമായി വന്ധ്യതയ്ക്ക് ചികിത്സ നടത്തുകയായിരുന്നു ത്രേസ്യാമ്മ.
ബീജം കുത്തിവച്ചിട്ടും പ്രയോജനം ലഭിക്കാത്തവര്‍ക്കാണ് പുതിയ വിദ്യ ആശ്വാസം പകരുന്നത് . 2000 ഡിസംബറില്‍ കൊടുങ്ങല്ലൂരിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ അസിസ്റഡ് റിപ്രൊഡക്ഷന്‍ ആന്റ് ഫീറ്റല്‍ തെറാപ്പിയില്‍ (ക്രാഫ്റ്റ്) വച്ച് ത്രേസ്യാമ്മയില്‍ ബീജം കുത്തിവയ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ അത് പരാജയപ്പെട്ടു. തുടര്‍ന്നാണ് ഭ്രൂണാസൂത്രണ വിദ്യ പരീക്ഷിച്ചത്. ഇത് വിജയിക്കുകയും ത്രേസ്യാമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ബീജം കുത്തിവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന ഭ്രൂണത്തെ പ്രത്യേക രീതിയില്‍ പരിരക്ഷിക്കുന്നതാണ് പുതിയ വിദ്യ. ഇപ്രകാരം രൂപപ്പെടുന്ന ഭ്രൂണത്തിന്റെ ബാഹ്യാവരണത്തിന്റെ കട്ടി കുറയ്ക്കുന്ന മാര്‍ഗമാണ് ഭ്രൂണാസൂത്രണം. ഇങ്ങനെ ബാഹ്യാവരണം കട്ടികുറച്ച ഭ്രൂണത്തെ വീണ്ടും ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്നു.
37 വയസു കഴിഞ്ഞവര്‍ അമ്മയാകാനുളള സാധ്യത വിരളമാണ്. അണ്ഡമോ ഭ്രൂണമോ ലഭിക്കാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. ക്രാഫ്റ്റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷ്റഫ് പറയുന്നു.
ആരോഗ്യവതികളായ യുവതികളില്‍ നിന്നും രൂപപ്പെടുക്കിയെടുക്കുന്ന ഭ്രൂണം ഇവരുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മാര്‍ഗമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ ക്രാഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇത്തരം ഭ്രൂണദാതാക്കളെ തേടിയലയുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നു. അദ്ദേഹം വിശദീകരിക്കുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications