ലീഡര്‍ എഐസിസിയ്ക്കും തലവേദന
ദില്ലി : കരുണാകരന്റെ പരസ്യ വിമര്‍ശനങ്ങള്‍ എഐസിസിയ്ക്കും തലവേദന. യുഡിഎഫ് സര്‍ക്കാരിനെതിരെ സമര രംഗത്തിറങ്ങാനുളള ലീഡറുടെ ആഹ്വാനം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യും. പാര്‍ട്ടി വക്താവ് ജയ്പാല്‍ റെഡ്ഡി സൂചിപ്പിച്ചതാണ് ഇക്കാര്യം.
കരുണാകരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്ന് പാര്‍ട്ടി വക്താവും ആവര്‍ത്തിച്ചു. എന്നാല്‍ ആന്റണി സര്‍ക്കാരിനെതിരെ മുതിര്‍ന്ന നേതാവ് നടത്തുന്ന നീക്കങ്ങള്‍ കേരളത്തിന്റെ ചുമതലയുളള ഗുലാം നബി ആസാദുമായി ചര്‍ച്ചചെയ്ത്് തീരുമാനിക്കും.
അതിനു ശേഷം കരുണാകരനെ എന്തു ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജയ് പാല്‍ റെഡ്ഡി പറഞ്ഞു. കരുണാകരനെതിരെ എഐസിസി നടപടയുണ്ടാകുമെന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണ്. ആന്റണി രാജി വയ്ക്കുമെന്ന വാര്‍ത്തയും അങ്ങനെ തന്നെ- വക്താവ് പറഞ്ഞു.












Click it and Unblock the Notifications