പഠിച്ചുപോയ ഡോക്ടര്‍മാരെ വരൂ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അവിടെനിന്നും പഠിച്ച് പടിയിറങ്ങിപ്പോയ ഡോക്ടര്‍മാരെ അന്വേഷിക്കുകയാണ്. കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 2002 സാധാരണ വര്‍ഷമല്ല. ഈ കോളേജിന് ഇത് സുവര്‍ണ്ണജൂബിലി വര്‍ഷം.
അമ്പതുവര്‍ഷം മുമ്പാരംഭിച്ച കോളേജിലെ ആദ്യബാച്ചിലെ വരെ ഡോക്ടര്‍മാരെ സുവര്‍ണ്ണജൂബിലിയാഘോഷത്തിന് അണിനിരത്താനുള്ള പെടാപാടിലാണ് സംഘാടകര്‍. താങ്കള്‍ ഈ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോക്ടറാണോ? താങ്കള്‍ക്ക് അവിടെ നിന്നും പഠിച്ചുപോയ ഡോക്ടര്‍മാരില്‍ ആരെയെങ്കിലും പരിചയമുണ്ടോ? എങ്കില്‍ ഉടനെ അക്കാര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സുവര്‍ണ്ണജൂബിലി സംഘാടകസമിതിയെ അറിയിക്കൂ.
ഇമെയില്‍ അയക്കൂ. (ഫധഭപ ളമ ഛണഢധഡടഫ ഇമഫഫണഥണഃദമളബടധഫ.ഡമബ)മെഡിക്കല്‍ കോളേജിന് സ്വന്തമായി ഒരു വെബ്സൈറ്റുമുണ്ട്.
ഫോണ്‍ നമ്പര്‍: 91-0471-448825
ഇനി കത്തെഴുതാനാണ് താല്പര്യമെങ്കില്‍ വിലാസം: കണ്‍വീനര്‍, സുവര്‍ണ്ണജൂബിലി ആഘോഷകമ്മിറ്റി, റൂം നമ്പര്‍-12, മെന്‍സ് ഹോസ്റല്‍-1, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം-695 011


Click it and Unblock the Notifications