നീലനെതിരെ ഉടന്‍ കുറ്റപത്രം
കൊച്ചി : പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിക്കാന്‍ നീലന് ശ്രമിച്ചെന്ന പരാതിയില്‍ വാസ്തവമുണ്ടെന്ന് ക്രൈംബ്രാഞ്ച്. നീലനെതിരെ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും നീലനെതിരാണ്.
കേസില്‍ മുന്‍മന്ത്രി കുറ്റക്കാരനാണെന്ന് വ്യക്തമാകുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ക്രൈംബ്രാഞ്ച് എസ്പി എസ്. ശ്ര്ീജിത്ത് ക്രൈം എ.ഡിജിപിയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന് അംഗീകാരം ലഭിക്കുന്നതോടെ കേസ് കോടതിയിലേയ്ക്ക് നീങ്ങും.
പീഡനത്തിനു വിധേയരാകുന്ന സ്ത്രീകളുടെ മൊഴി തന്നെ കേസെടുക്കാന്‍ ധാരാളമെന്നാണ് സുപ്രീം കോടതി വിധി. ഈ കേസില്‍ പ്രകൃതി ശ്രീ വാസ്തവയുടെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 354 അനുസരിച്ച് മുന്‍മന്ത്രി കുറ്റക്കാരനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
കോഴിക്കോടും നിലമ്പൂരും ഡിഎഫ്ഒ ആയിരിക്കെ പ്രകൃതിയെ വനംമന്ത്രിയായിരുന്ന നീലലോഹിത ദാസന് നാടാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ദില്ലിയിലിരുന്ന് തന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് ഫോണ്‍ ചെയ്ത് അസഭ്യം പറഞ്ഞെന്നും ഔദ്യോഗിക ചര്‍ച്ചയ്ക്കെന്ന പേരില്‍ കോഴിക്കോട് ഗസ്റ് ഹൗസില്‍ വിളിച്ചു വരുത്തി ലൈെംഗിക വേഴ്ചയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ചു വെന്നുമാണ് ആരോപണങ്ങള്‍.
1999 ഫെബ്രുവരി 27നായിരുന്നു കോഴിക്കോട് ഗസ്റ് ഗൗസ് സംഭവം. രാവിലെ ഒമ്പതുമണിയ്ക്ക് റൂമിലെത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. കാര്‍ ഡ്രൈവര്‍ രാവിലെ എത്താത്തതിനാല്‍ ഓട്ടോയിലാണ് ഗസ്റ് ഹൗസിലെത്തിയത്. താന്‍ മുറിയില്‍ കയറിയപ്പോള്‍ അവിടെയുണ്ടായിരുന്നവരോട് മന്ത്രി പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചില ഔദ്യോഗിക കാര്യങ്ങള്‍ സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ തന്നെ മന്ത്രി കയറിപ്പിടിച്ചുവെന്നും കുതറി ഓടുകയായിരുന്നു എന്നുമാണ് ശ്രീവാസ്തവയുടെ മൊഴി.
ഡിഎഫ്ഓ വേവലാതിയോടെയാണ് ഓട്ടോയില്‍ കയറിയതെന്ന് ഓട്ടോഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. പ്രകൃതി നിലമ്പൂരില്‍ ഡിഎഫ്ഓ ആയിരുന്നപ്പോള്‍ ദില്ലി കേരളാ ഹൗസില്‍ നിന്നും മന്ത്രി നിലമ്പൂരിലേയ്ക്ക് ഫോണ്‍ ചെയ്തെന്നു തെളിയിക്കുന്ന രേഖകളും ക്രൈംബ്രാഞ്ചിനു ലഭിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications